പൊതു പരീക്ഷയിൽ മജ്മഉ; തഅ്ലീമിൽ ഖുർആൻ മദ്റസക്ക് മികച്ച വിജയം


സമസ്ത കേരള സുന്നീ വിദ്യാഭ്യാസ ബോർഡിന് കീഴിൽ 2025 അധ്യയന വർഷത്തെ പൊതു പരീക്ഷയിൽ ബഹ്റൈൻ ഇസാടൗൺ മജ്മഉ തഅ്ലീമിൽ ഖുർആൻ മദ്റസയിൽനിന്നും 5,7,10 ക്ലാസുകളിലായി പരീക്ഷ എഴുതിയ മുഴുവൻ വിദ്യാർഥികളും മികച്ച വിജയം കരസ്ഥമാക്കി. മിക്ക കുട്ടികളും എ++, എ+ കരസ്ഥമാക്കുകയും ചെയ്തു. അഞ്ചാം തരത്തിൽ നിന്നും വിജയിച്ച നിദ ഷറഫ് 600-ൽ 598 മാർക്ക് നേടി ബഹ്റൈനിലെ തന്നെ ടോപ് സ്കോറർ ആയി.മികച്ച വിജയം നേടിയ വിദ്യാർഥികളെ അധ്യാപകരും ഐ.സി.എഫ് നേതാക്കളും പ്രത്യേകം അഭിനന്ദിച്ചു.

article-image

മ്േേ്്ാേ്േേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed