ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു


ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്റൈൻ എന്റെ കുടുംബം എന്ന പേരിൽ കുടുംബസംഗമം സംഘടിപ്പിച്ചു. അബു നാസർ സിമ്മിംഗ് പൂളിൽ വെച്ച് സംഘടിപ്പിച്ച പരിപാടി അസോസിയേഷൻ അംഗങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. വിവിധതരം കലാപരിപാടികളും, കളികളും മറ്റുമായി ആകർഷകമായ രീതിയിലാണ് പരിപാടി സംഘടിപ്പിച്ചത്. കുടുംബ സംഗമത്തിന് പേര് നിർദ്ദേശിച്ച വിഷ്ണു കായംകുളം സമ്മാനത്തിന് അർഹനായി.

 

article-image

്ിേി

article-image

േ്

article-image

റോബോട്ടിക്സിൽ പിഎച്ഡി കരസ്ഥമാക്കിയ സ്നേഹ ഹരിഷ്, ഇന്ത്യ ബുക്സ് ഓഫ് റെക്കോർഡ് ഹോൾഡർ മാസ്റ്റർ ധ്രുവ് സുമിത്ത് എന്നിവരെ പരിപാടിയിൽ ആദരിച്ചു. അസോസിയേഷൻ രക്ഷാധികാരി ജോർജ് അമ്പലപ്പുഴ, പ്രസിഡൻറ് ലിജോ കൈനടി, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട് എന്നിവർ സംസാരിച്ചു. കുടുംബ സംഗമം കോഡിനേറ്റേഴ്സായ ശ്രീകുമാർ കറ്റാനം, അരുൺ മുട്ടം, ശാന്തി ശ്രീകുമാർ, അശ്വിനി അരുൺ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. പ്രോഗ്രാം കൺവീനർ അനീഷ് മാളികമുക്ക് നന്ദി രേഖപ്പെടുത്തി.

You might also like

  • Straight Forward

Most Viewed