നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു


നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ ഇഫ്താർ മീറ്റ്-2025 സംഘടിപ്പിച്ചു. അദ്ലിയായിലുള്ള ബാൻ താങ് സായി റെസ്റ്റോറന്റിൽ വെച്ച് നടന്ന പ്രൗഢ പരിപാടിയിൽ നിരവധി പേർ പങ്കെടുത്തു. പ്രസിഡന്റ്‌ ഷുഹൈബ് തിരുവത്ര അധ്യക്ഷത വഹിച്ച പരിപാടിയിൽ ജനറൽ സെക്രട്ടറി സജീർ സ്വാഗതവും, വൈസ് പ്രസിഡന്റ്‌ ഷാജഹാൻ റിവർ വെസ്റ്റ് നന്ദിയും രേഖപ്പെടുത്തി.

കേരളീയ സമാജം മുൻ സെക്രട്ടറി എൻ കെ വീരമണി, സാമൂഹിക പ്രവർത്തകരായ ബഷീർ അമ്പലായി, ഗഫൂർ കൈമംഗലം, ഫിറോസ് തിരുവത്ര, ബഹ്‌റൈൻ മലയാളി സെയിൽസ്മെൻ അസോസിയേഷൻ ഭാരവാഹി ആരിഫ് പോർകളം, നവ കേരള പ്രധിനിധി സുഹൈൽ ചാവക്കാട്, ഗ്ലോബൽ കൺവീനർ യുസുഫ് അലി എനിവർ ആശംസകൾ നേർന്നു. അബ്ദുൽ ഗഫൂർ കരുവാൻപോയിൽ റമദാൻ സന്ദേശം നൽകി.

article-image

dfdsfs

article-image

fsdfs

You might also like

  • Straight Forward

Most Viewed