ഫാദർ ഡൈസൺ യേശുദാസിന് സ്വീകരണം നൽകി


തെക്കേകൊല്ലംകോട് ഇടവകയുടെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി ബഹ്റൈനിൽ എത്തിയ ഫാദർ ഡൈസൺ യേശുദാസിന് കെസിഎയും തിരുവനന്തപുരം അതിരൂപത പ്രവാസികളും ചേർന്ന് സ്വീകരണം നൽകി. കെ.സി.എ പ്രസിഡന്റ് ജയിംസ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവ് കെ ജി ബാബുരാജ് ഉദ്ഘാടനം ചെയ്തു.

കെസിഎ ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതവും, സൂസയ് നായകം നന്ദിയും രേഖപ്പെടുത്തി. മറുപടി പ്രസംഗത്തിൽ ഫാദർ ഡൈസസ് ബഹറിനിൽ നിന്നും രണ്ട് വർഷമായി കാണാതായ രണ്ടു മത്സ്യത്തൊഴിലാളികളുടെ അന്വേഷണത്തിന് വേണ്ടിയും ദുബായ് ജയിലിൽ കഴിയുന്ന രണ്ടു മത്സ്യത്തൊഴിലാളികളുടെ മോചനത്തിനായി പ്രവർത്തിക്കുന്നതിനും എല്ലാവരുടെയും സഹായസഹകരണങ്ങൾ അഭ്യർത്ഥിച്ചു.

യോഗത്തിൽ കേരള സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ ഇന്ത്യൻ സ്കൂൾ മൂൻ ചെയർമാൻ എബ്രഹാം ജോൺ, കെസിഎ മുൻ പ്രസിഡന്റ്‌ സേവി മാത്തുണ്ണി, തൂത്തൂർ ഫറോന മെമ്പർ മരിയ നായകം എന്നിവർ ആശംസകൾ അർപ്പിച്ചു.

തിരുവനന്തപുരം അതിരൂപതയിലെ പ്രവാസി ബിസിനസുകാരെയുംയോഗത്തിൽ ആദരിച്ചു . അറേബ്യൻ മ്യൂസിക് ക്രീയേഷന്റെ ബാനറിൽ പുറത്തിറക്കിയ ആലംബരുടെ അമ്മ എന്ന ഗാനത്തിന് സംഗീതവും ശബ്ദവും നൽകിയ ലിൻസിമോൾ ജോസഫിനെ ഫാദർ ഡൈസൺ യേശുദാസ് പുരസ്‌കാരം നൽകി ആദരിച്ചു.
തൂത്തുർ, പുല്ലുവിള, കോവളം ഫെറോനകളിൽ നിന്നും ഉള്ള ഇടവകളിലെ പ്രവാസികളും യോഗത്തിൽ പങ്കെടുത്തു. വിവിധ കലാപരിപാടികളും അരങ്ങേറി.

article-image

cxvxdv

You might also like

  • Straight Forward

Most Viewed