കലാഹൃദയം മ്യൂസിക്കൽ ഗ്രൂപ്പ് സംഗീത പരിപാടി സംഘടിപ്പിച്ചു


2023 മുതൽ ബഹ്റൈനിൽ പ്രവർത്തനമാരംഭിച്ച കലാഹൃദയം മ്യൂസിക്കൽ ഗ്രൂപ്പിന്റെ ഈ മാസത്തെ സംഗീത പരിപാടി ജൂഫൈർ റാമി റോസ് ഹോട്ടലിൽ വച്ച് നടന്നു. അന്തരിച്ച പ്രശസ്ത ഗായകൻ പി ജയചന്ദ്രന്റെ പാട്ടുകൾ ഉൾപ്പെടുത്തിയാണ് പരിപാടി നടന്നത്.

ഇവി രാജീവൻ മുഖ്യാതിഥി ആയിരുന്നു. ബാന്റിന്റെ സ്ഥാപകൻ കൊല്ലം സ്വദേശി ഹാരിസ് മോൻ, ശ്രീലാൽ, മധുകേഷ്, ഫ്രാൻസിസ്, മനോജ് ബാഹുലേയൻ, ധ്യാൻ, അരുൺ തോമസ്, മനോജ്‌ കുര്യൻ, നേഹലാ ഹാരിസ്, സിന്ധു, സുനിത, തുടങ്ങിയവർ പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed