ബഹ്റൈൻ കേരളീയ സമാജം സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ മത്സരങ്ങൾ ആരംഭിച്ചു


ബഹ്റൈൻ കേരളീയ സമാജം കുടുംബാംഗങ്ങളുടെ കലാസാഹിത്യ വാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിക്കുന്ന കേരളോത്സവത്തിൽ വിവിധ മത്സരങ്ങൾ ആരംഭിച്ചു.

ചെറുകഥ, ലേഖനം, നാടൻപാട്ട്, പെൻസിൽ ഡ്രോയിങ് തുടങ്ങിയ വ്യക്തിഗത ഇന മത്സരങ്ങൾ ഇതിനോടകം പൂർത്തിയായതായി സമാജം ഭാരവാഹികൾ അറിയിച്ചു.

സമാജം കുടുംബാംഗങ്ങളെ അഞ്ചോളം ഹൗസുകളായി തിരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. 11 വർഷങ്ങളുടെ ഇടവേളക്കു ശേഷം അരങ്ങേറുന്ന കേരളോത്സവത്തിന്റെ ഭാഗമായി ബിനാലെ മോഡലിൽ നടത്തുന്ന ആർട്ട് ഇൻസ്റ്റലേഷൻ മത്സരത്തിന്റെ നിർമാണങ്ങൾ സമാജം പാർക്കിങ് ഗ്രൗണ്ടിൽ നടന്നുവരികയാണ്.

അഞ്ചു വ്യത്യസ്ത ഹൗസുകൾ നിർമിക്കുന്ന സ്റ്റേഷനുകൾ ഫെബ്രുവരി ഒന്നോടെ പൂർത്തിയാകുമെന്ന് കേരളോത്സവം കൺവീനർ ആഷ്‌ലി കുര്യൻ മഞ്ഞില അറിയിച്ചു.

ജനുവരി 31ന് ഉച്ചക്ക് ശേഷം നടക്കുന്ന മാസ് പെയിന്റിങ് മത്സരത്തിലും അഞ്ച് ഹൗസുകളെ പ്രതിനിധാനം ചെയ്തുള്ള ടീമുകൾ മാറ്റുരക്കും. ആർട്ട് ഇൻസ്റ്റലേഷനും മാസ് പെയിന്റിങ്ങുകളും കാണാൻ ഫെബ്രുവരി ഒന്നിന് വൈകീട്ട് ഒമ്പതു മുതൽ പൊതുജനത്തിനും സൗകര്യമുണ്ടായിരിക്കുന്നതാണ്.

കേരളോത്സവത്തിന്റെ ഭാഗമായുള്ള അമ്പതോളം വരുന്ന കലാസാഹിത്യ മത്സരങ്ങളിൽ അഞ്ഞൂറിൽ അധികം സമാജം അംഗങ്ങൾ ആണ് പങ്കെടുക്കുന്നത്.

article-image

sdfsf

You might also like

Most Viewed