കെഎംസിസി ബഹ്‌റൈൻ സിഎച് സെന്റർ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു


കെഎംസിസി ബഹ്‌റൈൻ സി എച് സെന്ററിന് 2024-27 വർഷ കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. എസ് വി ജലീൽ മുഖ്യ രക്ഷാധികാരിയായും, അസ്സയിനാർ കളത്തിങ്കൽ ചെയർമാനായും, റഷീദ് ആറ്റൂർ ജനറൽ കൺവീനറായും, കുട്ടൂസ മുണ്ടേരി ട്രഷററായുമാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.

കെഎംസിസി പ്രസിഡന്റ്‌ ഹബീബ് റഹ്മാൻ അധ്യക്ഷനായിരുന്നു. പ്രവർത്തനാരഭത്തിന്റെ ഭാഗമായി കോഴിക്കോട് സി എച് സെന്ററിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ സ്മാരക ആംബുലൻസ് നൽകാൻ തീരുമാനിച്ചു.

ആംബുലൻസ് സമർപ്പണത്തിന്റെ ഫണ്ട്‌ സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി എൻ ശംസുദ്ധീന് കെഎംസിസി ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന ചടങ്ങിൽ വെച്ച് ട്രഷറർ കുട്ടൂസ മുണ്ടേരി കൈമാറി.

article-image

asdsad

You might also like

  • Lulu Exchange
  • Straight Forward

Most Viewed