ഇന്ത്യൻ ക്ലബ് ‘ദി ബഹ്‌റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

ബഹ്‌റൈൻ ബാഡ്മിന്റൺ & സ്ക്വാഷ് ഫെഡറേഷനുമായി സഹകരിച്ച് ഇന്ത്യൻ ക്ലബ് ‘ദി ബഹ്‌റൈൻ ഇന്റർനാഷനൽ സീരീസ് ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു. ടൂർണമെന്റിൽ 15 രാജ്യങ്ങളിൽനിന്ന് 140ലധികം അന്താരാഷ്ട്ര താരങ്ങൾ പങ്കെടുത്തു. ബഹ്‌റൈൻ ബാഡ്മിന്റൺ & സ്‌ക്വാഷ് ഫെഡറേഷൻ സെക്രട്ടറി ജനറൽ ഹെഷാം അൽ അബാസി, ട്രഷറർ ഇബ്രാഹിം കമാൽ എന്നിവർ സമാപനച്ചടങ്ങിൽ മുഖ്യാതിഥികളായിരുന്നു. വിവിധ വിജയികൾക്കും റണ്ണേഴ്‌സ് അപ്പിനും സെമി ഫൈനലിസ്റ്റുകൾക്കും ട്രോഫികളും പരിപാടിയിൽ വിതരണം ചെയ്തു.
ഇന്ത്യ, ബഹ്‌റൈൻ, ബൾഗേറിയ, ഇറാൻ, സൗദി അറേബ്യ, മലേഷ്യ, പാകിസ്താൻ, ഫിലിപ്പീൻസ്, പോളണ്ട്, സിംഗപ്പൂർ, സ്ലൊവാക്യ, ശ്രീലങ്ക, യു.എ.ഇ, ഉഗാണ്ട അടക്കം രാജ്യങ്ങളിൽനിന്നുള്ള കളിക്കാർ ടൂർണമെന്റിൽ പങ്കെടുത്തു.
sgsgdfg