സിനോജ് ദേവസ്യ, മോനിച്ചൻ എന്നിവർക്ക് ഐ.വൈ.സി.സി യാത്രയയപ്പ് നൽകി


ബഹ്‌റൈൻ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി അംഗങ്ങളായ സിനോജ് ദേവസ്യ, മോനിച്ചൻ എന്നിവർക്ക് ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യാത്രയയപ്പ് നൽകി.

ദേശീയ കമ്മിറ്റിയുടെ ഉപഹാരം പ്രസിഡന്റ്‌ ഷിബിൻ തോമസ് ഇരുവർക്കും കൈമാറി. ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും ആക്ടിങ് ട്രഷറർ മുഹമ്മദ്‌ ജസീൽ നന്ദിയും പറഞ്ഞു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കോർ കമ്മിറ്റി, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ, എന്നിവർ സംബന്ധിച്ചു.

article-image

dfhfhg

You might also like

  • Lulu Exchange
  • Straight Forward

Most Viewed