ഗുദൈബിയ കൂട്ടം ഓണതിളക്കം 2024 പോസ്റ്റർ പ്രകാശനം ചെയ്തു.


മനാമ: ഒക്ടോബർ 18 ന് സല്ലാക്കിലെ ബഹറൈൻ ബീച്ച് ബേ റിസോർട്ടിൽ നടത്തുന്ന ഗുദൈബിയ കൂട്ടം ഓണാഘോഷത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു. ചടങ്ങിൽ രക്ഷാധികാരികളായ കെ.ടി. സലീം,സയിദ് ഹനീഫ്, റോജി ജോൺ, ഗ്രൂപ്പ് അഡ്മിൻ സുബീഷ് നിട്ടൂർ എക്സിക്യൂട്ടീവ് അംഗങ്ങളായ റിയാസ് വടകര, ജയിസ് ജാസ്, ജിഷാർ കടവല്ലൂർ, മുജീബ് റഹ്മാൻ.എസ്, രേഷ്മ മോഹൻ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ബിജു വർഗീസ്, ജിൻസി മോൾ സോണി , സിമി, ഷാനിഫ എന്നിവർ പങ്കെടുത്തു.

അംഗങ്ങൾക്കുള്ള ഓണക്കളികളും, തിരുവാതിരയും, ഒപ്പനയും, ഓണപ്പാട്ടുകളും, വടം വലിയും, ഗുദേബിയ കൂട്ടം കലാകാരൻമാർ അവതരിപ്പിക്കുന്ന കലാപരിപാടികളും കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഉണ്ടായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു. ഇതോടൊപ്പം ലേബർ ക്യാമ്പിലെ തൊഴിലാളികൾക്കും ഗുദൈബിയ കൂട്ടം സദ്യ ഒരുക്കുന്നുണ്ട്.

article-image

DSVDFDFS

You might also like

Most Viewed