പ്രചരിക്കുന്നത് ശുദ്ധ അസംബന്ധം; എ.ഡി.ജി.പിക്കെതിരായ അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കും; എം.വി ഗോവിന്ദൻ


എ.ഡി.ജി.പി ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ ശുദ്ധ അസംബന്ധമാണ് പ്രചരിപ്പിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. എ.ഡി.ജി.പിക്കെതിരായി ഡി.ജി.പിയുടെ നേതൃത്വത്തിൽ നടക്കുന്ന അന്വേഷണം ഒരു മാസത്തിനകം പൂർത്തിയാക്കും. ഇതിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം തുടർ നടപടികൾ സ്വീകരിക്കും.

പി.ശശിക്കെതിരെ ഇതുവരെ രേഖാമൂലം പരാതി ലഭിച്ചിട്ടില്ല. അത് ലഭിച്ചാൽ തുടർ നടപടികൾ സ്വീകരിക്കും. എ.ഡി.ജി.പി-ആർ.എസ്.എസ് കൂടിക്കാഴ്ചയിൽ എൽ.ഡി.എഫിൽ പ്രതിസന്ധിയില്ല. ഘടകകക്ഷികൾ എല്ലാവരും ഇക്കാര്യത്തിൽ ഒറ്റക്കെട്ടാണ്. കഴിഞ്ഞ ദിവസം നടന്ന മുന്നണി യോഗത്തിൽ ഒറ്റക്കെട്ടായി എല്ലാവരും ഒരുമിച്ചാണ് തീരുമാനമെടുത്തത്. ഇക്കാര്യത്തിൽ ഘടകകക്ഷികളുടെ അഭിപ്രായം പരിഗണിക്കും. എ.ഡി.ജി.പി വിവാദത്തിൽ സർക്കാറിന് ഒരു പ്രതിസന്ധിയുമില്ല. ഇക്കാര്യത്തിൽ സർക്കാറിൽ പ്രതിസന്ധിയുണ്ടെന്ന് വരുത്തി തീർക്കാനാണ് മാധ്യമങ്ങൾ ശ്രമിക്കുന്നതെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചു.

article-image

DQWASDAS

You might also like

  • Straight Forward

Most Viewed