പ്രവാസി വെൽഫെയർ പ്രവാസി ആശ്വാസ് കിറ്റുകൾ വിതരണം ചെയ്തു.


വേനൽ ചൂടിൽ ജോലി ചെയ്യുന്ന പ്രവാസി തൊഴിലിടങ്ങളിൽ പ്രവാസി വെൽഫെയർ പ്രവാസി ആശ്വാസ് കിറ്റുകൾ വിതരണം ചെയ്തു. ബഹ്റൈനിലെ വ്യത്യസ്ത പ്രദേശങ്ങളിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് പഴവർഗങ്ങളും ജ്യൂസും വെള്ളവും അടങ്ങിയ പ്രവാസി ആശ്വാസ് കിറ്റുകൾ പ്രവാസി വെൽഫെയറിന്റെ സേവന വിഭാഗമായ വെൽകെയറിന്റെ നേതൃത്വത്തിലാണ് നൽകിയത്. പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദ് അലി, സെക്രട്ടറി ജോഷി ജോസഫ് എന്നിവർ വെൽകെയർ കോഓഡിനേറ്റർമാരായ ബഷീർ വൈക്കിലശ്ശേരി, മൊയ്തു തിരുവള്ളൂർ, അബ്ദുല്ല കുറ്റ്യാടി എന്നിവർക്ക് കിറ്റുകൾ നൽകി ഉദ്ഘാടനം ചെയ്തു. വരും നാളുകളിലും കൂടുതൽ പ്രദേശങ്ങളിൽ സാമൂഹിക പ്രതിബദ്ധതയുള്ള പ്രവാസി സമൂഹത്തിന്റെ സഹകരണത്തോടെ പ്രവാസി ആശ്വാസ് കിറ്റുകൾ വിതരണം ചെയ്യുമെന്ന് പ്രവാസി വെൽഫെയർ ജനറൽ സെക്രട്ടറി സി.എം. മുഹമ്മദ് അലി അറിയിച്ചു. പ്രവാസി ആശ്വാസ കിറ്റുമായി സഹകരിക്കാൻ താൽപര്യമുള്ളവർക്ക് 35976986, 39132324 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

article-image

ാീൈാൗൈാൗൈൗൈ

You might also like

Most Viewed