സൽമാബാദ് സഹോദരൻ അയ്യപ്പൻ ഏരിയ യൂനിറ്റ് പ്രവർത്തന ഉദ്ഘാടനം നടത്തി

സൽമാബാദ് സഹോദരൻ അയ്യപ്പൻ ഏരിയ യൂനിറ്റിന്റെ 2024-2025 പ്രവർത്തന കാലഘട്ടത്തിലേക്കുള്ള ഏരിയാ യൂനിറ്റ് കമ്മിറ്റിയുടെ പ്രവർത്തന ഉദ്ഘാടനം എസ്.എൻ.സി.എസ് ഓഡിറ്റോറിയത്തിൽ നടന്നു . പ്രമുഖ മാധ്യമ പ്രവർത്തകനും പ്രവാസി സമ്മാൻ അവാർഡ് ജേതാവുമായ സോമൻ ബേബി ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ കൺവീനർ ദിനേഷ് അധ്യക്ഷത വഹിച്ചു. യൂനിറ്റ് സെക്രട്ടറി സജിത്ത് സ്വാഗതം ആശംസിച്ചു. സെക്രട്ടറി ഷിബു രാഘവൻ നന്ദി പറഞ്ഞു. സുധാ സുനിൽ പരിപാടിയുടെ മുഖ്യ അവതാരകയായിരുന്നു. ചടങ്ങിനുശേഷം ശാസ്ത്രീയ നൃത്തമുൾപ്പെടെയുള്ള വിവിധകലാപരിപാടികളും അരങ്ങേറി.
dsdfsdfsads