പത്തേമാരി പ്രവാസി മലയാളി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പത്തേമാരി പ്രവാസി മലയാളി അസോസിയേഷന്റെ നേതൃത്വത്തിൽ മനാമ അൽ ഹിലാൽ മെഡിക്കൽ സെന്‍ററിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടന്നു. ഇരുന്നൂറിലധികം ആളുകൾ പങ്കെടുത്തു. പത്തേമാരി ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്‍റ് മുഹമ്മദ് ഈറയ്ക്കൽ ഉദ്ഘാടനം നിർവഹിച്ചു. അൽ ഹിലാൽ മാർക്കറ്റിങ് ഹെഡ് ഉണ്ണികൃഷ്ണൻ സ്വാഗതവും മാർക്കറ്റിങ് മാനേജർ നൗഫൽ സലാഹുദ്ദീൻ, അസോസിയേഷൻ സെക്രട്ടറി അനീഷ് മാളികമുക്ക് എന്നിവർ ആശംസയും അറിയിച്ചു.
അൽ ഹിലാൽ മാനേജ്മെന്റിന് പത്തേമാരിയുടെ സ്നേഹോപഹാരം കൈമാറി. അസോസിയേഷൻ വൈസ് പ്രസിഡന്റുമാരായ അഷ്റഫ് കൊറ്റാടത്ത്, മായ അച്ചു, ജോയന്റ് സെക്രട്ടറിമാരായ അജ്മൻ കായംകുളം, ലൗലി ഷാജി, ചാരിറ്റി കോഓഡിനേറ്റർ ദിവിൻ കുമാർ, മീഡിയവിങ് കോഓഡിനേറ്റർമാരായ സത്യൻ പേരാമ്പ്ര, സുജേഷ് എണ്ണയ്ക്കാട്, എക്സിക്യൂട്ടിവ് അംഗങ്ങളായ നൗഷാദ് കണ്ണൂർ, വിപിൻ എടത്വ, കോമളവല്ലി കുഞ്ഞുണ്ണി, ശോഭന ഭവാനി, ഫാരിസ ബീവി, മേരി സൈമൺ അംഗങ്ങളായ ഹരി, അശ്വതി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. പത്തേമാരി ബഹ്റൈൻ ചാപ്റ്ററിൽ അംഗമാകാൻ താൽപര്യമുള്ളവർ 37263354 എന്ന നമ്പറിലാണ് ബന്ധപ്പെടേണ്ടത്.
ോ്ാിീൈാിീൈൗൈാൗൈ