ഇന്ത്യയിലേക്ക് സർവീസ് നടത്തുന്ന ഏറ്റവും വലിയ വിമാനക്കമ്പനി എമിറേറ്റ്‌സ് എയർലൈന്‍സ്

ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന വിമാനക്കമ്പനിയായി എമിറേറ്റ്‌സ് എയർലൈന്‍സ്. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന്‍ (ഡിജിസിഎ)യുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലേക്കും പുറത്തേക്കും സർവീസ് നടത്തുന്ന ഏറ്റവും വലിയ വിദേശ വിമാനക്കമ്പനിയാണ് എമിറേറ്റ്‌സ്. 2022 അവസാന പാദത്തിലെ ഡിജിസിഎയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ എല്ലാ ആഭ്യന്തര വിമാനക്കമ്പനികളെയും ഉൾപ്പെടുത്തിയാൽ എമിറേറ്റ്‌സ് മൂന്നാമത്തെ വലിയ കാരിയർ കൂടിയാണ്.
‘ഇന്ത്യ ലോകത്തിന്റെ അടുത്ത സാമ്പത്തിക ശക്തിയാകാന്‍ പോകുകയാണ്. അതുകൊണ്ട് തന്നെ അടുത്ത അഞ്ച് മുതൽ പത്തുവർഷത്തേക്ക് വിമാന ഉപയോഗം വലിയ തോതിൽ വർധിക്കുമെന്നാണ് കരുതുന്നതെന്ന് ഇന്ത്യ, നേപ്പാൾ എമിറേറ്റ്‌സ് വൈസ് പ്രസിഡന്റ് മുഹമ്മദ് സർഹാൻ പറഞ്ഞു.
ഇന്ത്യയിൽ നിരവധി എയർലൈനുകളുണ്ടെങ്കിലും ഏറ്റവും കൂടുതൽ സർവീസ് നടത്തുന്ന എമിറേറ്റ്‌സിന്റെ എയർലൈനുകളാണ്. ഇനിയും യാത്രക്കാരുടെ എണ്ണം കൂടുകയാണ് ചെയ്യുക. ദുബായ്ക്കും ഇന്ത്യക്കും ഇടയിൽ 334 വിമാനങ്ങളാണ് പ്രതിവാരം സർവീസ് നടത്തുന്നത്. കഴിഞ്ഞ വർഷം 4.45 ദശശലക്ഷം യാത്രക്കാരാണ് എമിറേറ്റ്‌സ് യാത്രയ്ക്കായി തെരഞ്ഞെടുത്തത്. മിക്കവാറും എല്ലാ ഇന്ത്യന്‍ വിമാനക്കമ്പനികളുമായും എമിറേറ്റ്‌സിന് ഇതിനോടകം ഇന്റർലൈന്‍ കരാറുണ്ടെന്നും മുഹമ്മദ് സർഹാന്‍ കൂട്ടിച്ചേർത്തു.
rydr