കാശ്മീരി പണ്ഡിറ്റിനെ വെടിവച്ച് കൊല്ലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു

പുൽവാമയിൽ കാശ്മീരി പണ്ഡിറ്റിനെ വെടിവച്ച് കൊല്ലപ്പെടുത്തിയ ഭീകരനെ സൈന്യം വധിച്ചു. ലഷ്കർ ഭീകരൻ അഖിബ് മുസ്താഖ് ഭട്ടിനെയാണ് സുരക്ഷാസേന വധിച്ചത്. ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. ഞായറാഴ്ചയാണ് പുൽവാമയിലെ കാഷ്മീരി പണ്ഡിറ്റ് സഞ്ജയ് ശർമയെ അഖിബ് വധിച്ചത്.
ബാങ്കിലെ സുരക്ഷാജീവനക്കാരനായ സഞ്ജയ് ശർമ താമസസ്ഥലമായ അചാനിൽ നിന്ന് ചന്തയിലേക്ക് പോകും വഴിയാണ് അഖിബ് വെടിയുതിർത്തത്. ഗുരുതരമായി പരിക്കേറ്റ സഞ്ജയ് ശർമയെ ഉടൻ തന്നെ ആശുപത്രയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായിരുന്നില്ല.
ാ6ബ്57ബ