നിയമലംഘനം: റാസൽഖൈമയിൽ 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ


ചട്ടങ്ങൾ ലംഘിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയ 40 വഴിയോരക്കച്ചവടക്കാർക്ക് പിഴ ചുമത്തി. റാസൽഖൈമ ഇക്കണോമിക് ഡെവലപ്മെന്റാണ് ഇതുസംബന്ധിച്ച നടപടി സ്വീകരിച്ചത്. നടപടിക്കായി ഇവരെ പബ്ലിക് പ്രോസിക്യൂഷന് റഫർ ചെയ്തിരിക്കുകയാണ്. റാസൽഖൈമയിലെ സാമ്പത്തിക വികസന വകുപ്പിലെ വാണിജ്യ നിയന്ത്രണ, സംരക്ഷണ വകുപ്പ് ഡയറക്ടർ ഫൈസൽ അബ്ദുല്ല അൽ ഒലയൂണാണ് ഇക്കാര്യം അറിയിച്ചത്.

ലൈസൻസ് ഇല്ലാതെ പഴം, പച്ചക്കറികൾ മുതലായവ വിൽപ്പന നടത്തുന്ന വഴിയോരക്കച്ചവടക്കാർക്ക് അധികൃതർ താക്കീത് നൽകിയിട്ടുണ്ട്. 

അന്തിമ മുന്നറിയിപ്പ് ലഭിച്ചതിന് ശേഷവും നിയമലംഘനം തുടരുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കും. ഇത്തരക്കാർ കച്ചവടം നടത്തുന്ന വാഹനം കണ്ടുകെട്ടുമെന്നും ഇവർക്ക് 5000 ദിർഹം പിഴ ചുമത്തുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. രണ്ടാം തവണയും ലംഘനം നടത്തിയാൽ 10,000 ദിർഹമായിരിക്കും പിഴയായി ചുമത്തുക. മൂന്നാമതും നിയമലംഘനം ആവർത്തിക്കപ്പെട്ടാൽ കുറ്റക്കാരെ പബ്ലിക് പ്രോസിക്യൂഷൻ റഫർ ചെയ്യും.

article-image

tyfrty

You might also like

Most Viewed