ഇന്ത്യയിൽ‍ 200 കോടി ഡോളർ‍ നിക്ഷേപിക്കാൻ‍ യുഎഇ


ഇന്ത്യയിൽ‍ വൻ‍നിക്ഷേപത്തിനൊരുങ്ങി യുഎഇ. വിവിധ സംസ്ഥാനങ്ങളിൽ‍ കാർ‍ഷിക ഭക്ഷ്യ പാർ‍ക്കുകൾ‍ സ്ഥാപിക്കുന്ന പദ്ധതിയിൽ‍ 200 കോടി ഡോളർ‍ (ഏകദേശം 16,000 കോടി രൂപ) നിക്ഷേപം നടത്താനാണ് തീരുമാനം. ഇന്ത്യ, ഇസ്രായേൽ‍, യുഎഇ, യുഎസ് എന്നീ രാജ്യങ്ങൾ‍ ചേർ‍ന്ന ഐ2യു2 കൂട്ടായ്മയുടെ പ്രഥമ ഉച്ചകോടിയിലായിരുന്നു തീരുമാനം. ഇന്നലെ ഓൺലൈൻ ആയായിരുന്നു യോഗം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ‍ നഹ്യാൻ, യുഎസ് പ്രസിഡന്റ് ജോ ബൈഡൻ, ഇസ്രായേൽ‍ പ്രധാനമന്ത്രി യായിർ‍ ലാപിഡ് എന്നിവരാണ് ഉച്ചകോടിയിൽ‍ പങ്കെടുത്തത്. 

വാക്ക് നിരോധനം ഭ്രാന്തമായ തീരുമാനമെന്ന് എഎ റഹീം തെക്കുകിഴക്കൻ ഏഷ്യയിലും ഗൾ‍ഫ് മേഖലയിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ കാർ‍ഷിക−ഭക്ഷ്യപാർ‍ക്കുകളിൽ‍ നിക്ഷേപമൊരുങ്ങുന്നത്. 

ഭക്ഷ്യസുരക്ഷ, സുസ്ഥിര ഭക്ഷ്യസംവിധാനങ്ങൾ‍ എന്നിവ മെച്ചപ്പെടുത്തുന്നതിനുള്ള നൂതനവും ശാസ്ത്രാധിഷ്ഠിതവുമായ മാർ‍ഗങ്ങൾ‍ തേടുന്നതിന്റെ ഭാഗമായാണ് ഫുഡ് പാർ‍ക്കുകളെന്ന് നേതാക്കൾ‍ സംയുക്ത പ്രസ്താവനയിൽ‍ പറഞ്ഞു. ഇന്ത്യയിൽ‍ ഉടനീളം സംയോജിത ഫുഡ് പാർ‍ക്കുകളിൽ‍ അത്യാധുനിക സാങ്കേതിക വിദ്യകളും വൈദഗ്ധ്യവും ഇസ്രയേലും യുഎസും കൊണ്ടുവരും. കൃഷിക്കായി ഭൂമി നൽ‍കി കർ‍ഷകരെ പദ്ധതിയുമായി സംയോജിപ്പിക്കാൻ സഹായിക്കുകയും ചെയ്യും. ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കുക, ശുദ്ധജലം സംരക്ഷിക്കുക, പുനരുപയോഗിക്കാവുന്ന ഊർ‍ജസ്രോതസുകൾ‍ ഉപയോഗിക്കുക എന്നിവയാണ് ഫുഡ് പാർ‍ക്കുകളിലൂടെ ലക്ഷ്യമിടുന്നത്. 

വഞ്ചിച്ചപ്പോൾ‍ കൊലപ്പെടുത്തി പൊലീസിൽ‍ കീഴടങ്ങി യുവതി ഭക്ഷ്യപാർ‍ക്ക് പദ്ധതി കൂടാതെ ഗുജറാത്തിൽ‍ നിന്നും സൗരോർ‍ജത്തിൽ‍ നിന്നും മെഗാവാട്ട് വൈദ്യുതി ഉൽ‍പാദനം സാധ്യമാകുന്ന ഹൈബ്രിഡ് പുനരുപയോഗ ഊർ‍ജ പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതിയുടെ സാധ്യതാ പഠനത്തിനായി യുഎസ് 33 കോടി ഡോളർ‍ ധനസഹായം വാഗ്ദാനം ചെയ്തു. യുഎഇയുടെ പിന്തുണയോടെയാകും ഇത് നടക്കുക. 2030−ഓടെ 500 ജിഗാവാട്ട് ഫോസിൽ‍ ഇതര ഇന്ധന ഉൾ‍പാദനം എന്ന ഇന്ത്യയുടെ ലക്ഷ്യത്തിൽ‍ നിക്ഷേപം നടത്താൻ ഇസ്രായേലും യുഎസും ആസ്ഥാനമായുള്ള കമ്പനികളും താൽ‍പര്യം പ്രകടിപ്പിച്ചു.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed