ബലി പെരുന്നാൾ; 737 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ


ബലി പെരുന്നാൾ‍ പ്രമാണിച്ച് തടവുകാർ‍ക്ക് മോചനം അനുവദിച്ച് യുഎഇ. 737 തടവുകാരെ മോചിപ്പിക്കാൻ യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ‍ നഹ്‌യാൻ ഉത്തരവിട്ടു. നല്ലപെരുമാറ്റം കാഴ്ചവച്ച തടവുകാരുടെ മോചനത്തിനാണ് യുഎഇ ഭരണാധികാരികൾ‍ ഉത്തരവിട്ടിരിക്കുന്നത്. തടവുകാർ‍ക്ക് അവരുടെ ജീവിതത്തിൽ‍ പുതിയ അധ്യായം ആരംഭിക്കാനും കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും ഉന്നമനത്തിന് ക്രിയാത്മകമായ സംഭാവന ചെയ്യാനും അവസരമൊരുക്കുകയാണ് ലക്ഷ്യമെന്നും മോചിതരാക്കാൻ തെരഞ്ഞെടുക്കപ്പെടുന്ന തടവുകാർ‍ക്ക് ശിക്ഷയുമായി ബന്ധപ്പെട്ട സാമ്പത്തിക ബാധ്യതകളുണ്ടെങ്കിൽ‍ അവ ഏറ്റെടുക്കുമെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ‍ നഹ്‌യാൻ അറിയിച്ചു. 

അതേസമയം 194 തടവുകാരുടെ മോചനത്തിന് ഷാർ‍ജ ഭരണാധികാരിയും ഉത്തരവിട്ടിട്ടുണ്ട്.  വിവിധ കുറ്റകൃത്യങ്ങൾ‍ക്ക് ശിക്ഷ അനുഭവിക്കുന്നവർ‍ക്കായിരിക്കും പ്രഖ്യാപനത്തിലൂടെ മോചനം ലഭിക്കുക.

You might also like

  • Lulu Exhange
  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed