സ്വപ്‌ന സുരേഷിനെ എച്ച്ആർ‍ഡിഎസിലെ ജോലിയിൽ‍ നിന്ന് പുറത്താക്കി


സ്വർ‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ എച്ച്ആർ‍ഡിഎസിലെ ജോലിയിൽ‍ നിന്ന് പുറത്താക്കി. കേസുമായി ബന്ധപ്പെട്ട അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്ന സാഹചര്യത്തിലാണ് പുറത്താക്കാൻ തീരുമാനിച്ചതെന്ന് എച്ച്ആർ‍ഡിഎസ് പ്രോജക്ട് ഡയറക്ടർ‍ ജോയ് മാത്യൂ പറഞ്ഞു. സ്വപ്‌നയ്ക്ക് ജോലി കൊടുത്തതിന്‍റെ പേരിൽ‍ സ്ഥാപനത്തെ സംസ്ഥാന സർ‍ക്കാർ‍ നിരന്തരം വേട്ടയാടുകയാണ്. സർ‍ക്കാരിന്‍റെ വിവിധ അന്വേഷണ ഏജൻസികൾ‍ സ്ഥാപനത്തിൽ‍ നിരന്തരം കയറിയിറങ്ങുകയാണ്. സ്ഥാപനത്തിലെ തൂപ്പുജോലിക്കാരെപ്പോലും നിരന്തരം ചോദ്യം ചെയ്യുകയാണ്.

ദൈന്യംദിനപ്രവർ‍ത്തനങ്ങളെപ്പോലും ബാധിക്കുന്ന വിധത്തിൽ‍ കാര്യങ്ങൾ‍ എത്തിയതുകൊണ്ടാണ് സ്വപ്നയെ പുറത്താക്കാൻ നിർ‍ബന്ധിതരായതെന്നും ജോയ് മാത്യൂ പറഞ്ഞു. എച്ച്ആർ‍ഡിഎസിന്‍റെ സിഎസ്ആർ‍ ഡയറക്ടർ‍ സ്ഥാനത്തു നിന്നാണ് സ്വപ്നയെ പുറത്താക്കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed