സൗദിയിൽ മഴ തുടരുന്നു; മക്ക മേഖലയിൽ റെഡ് അലേർട്ട്


മഴക്കെടുതി നേരിടാൻ വൻ ക്രമീകരണങ്ങൾ. സൗദിയുടെ വിവിധ ഭാഗങ്ങളിൽ മഴ തുടരുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൽ നിന്നുള്ള നിർദേശങ്ങൾ പാലിച്ച് ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസങ്ങളുടെ തുടർച്ചായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും മഴ തുടരുകയാണ്. ചില പ്രദേശങ്ങളിൽ മിതമായതോ ശക്തമായതോ ആയ മഴയും ലഭിക്കുന്നുണ്ട്. ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ മക്ക മേഖലയിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുൽ ഹറമിൽ ഇന്നലെ മഴ ലഭിച്ചു. മദീന മേഖലയിലെ ചില പ്രദേശങ്ങളിലും ഹായിൽ, ഖസീം, റിയാദിന്റെ വടക്ക് പടിഞ്ഞാറ് ഭാഗം, ജിസാൻ, അസീർ, അൽ ബാഹ എന്നിവിടങ്ങളിലും മഴ പെയ്തു. 

മഴക്കെടുതികൾ നേരിടുന്നതിനായി പല ഭാഗങ്ങളിലായി ആവശ്യമായ ജീവനക്കാരെ നിയോഗിക്കുയും പ്രത്യേക ഉപകരണൾ സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്. റോഡുകളിൽ വെള്ളം ഉയരുന്നത് തടയാൻ തത്സമയം വെള്ളം വലിച്ചെടുക്കുന്നതിനുള്ള ഉപകരണങ്ങളും പലയിടത്തായി സ്ഥാപിച്ചു. വരും ദിവസങ്ങളിലും മഴ ശക്തമായി തുടരുമെന്നും സിവിൽ ഡിഫൻസിന്റെയും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെയും നിർദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ കഴിയണമെന്നും അധികൃതർ മുന്നറയിപ്പ് നൽകി.

article-image

dsfdsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed