സൗദിയിലേക്ക് ഇന്ത്യക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട

സൗദി അറേബ്യയിലേക്കുള്ള വിസയ്ക്ക് അപേക്ഷിക്കാൻ ഇന്ത്യക്കാർക്ക് ഇനി പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വേണ്ട. പുതിയ തൊഴിൽ വ്യവസ്ഥയിൽ സൗദിയിലേക്ക് പോകാൻ വിസ ലഭിക്കുന്നതിനു പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് സമർപ്പിക്കമെന്ന നിബന്ധനയിൽ നിന്ന് ഇന്ത്യക്കാരെ നീക്കം ചെയ്തു. ഇന്ത്യയിലെ സൗദി എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ സമാധാനപരമായി ജീവിക്കുന്ന രണ്ടു ദശലക്ഷത്തോളം ഇന്ത്യൻ പൗരൻമാർ രാജ്യത്തിനു നൽകിയ സംഭാവനകളെ അഭിനന്ദിക്കുന്നതായും ഇന്ത്യൻ എംബസി ട്വിറ്ററിൽ കുറിച്ചു.
ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ബന്ധം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നടപടിയെന്ന് അധികൃതർ വ്യക്തമാക്കി. പുതിയ തീരുമാനത്തോടെ സൗദി അറേബ്യയിലേക്ക് പോകുന്ന മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരുടെ യാത്രാനടപടികൾ കൂടുതൽ എളുപ്പമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
aaaa