ഇറാനില്‍ ഹിജാബ് പ്രതിഷേധം രാജ്യവ്യാപകം ; പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ

ഇറാനില്‍ ഹിജാബ് പ്രതിഷേധം രാജ്യവ്യാപകമായതോടെ, അതിനെതിരെയുള്ള സര്‍ക്കാര്‍ അടിച്ചമര്‍ത്തലുകളും മയമില്ലാതെ തുടരുകയാണ്. പ്രതിഷേധത്തില്‍ പങ്കെടുത്ത നിരവധി പേരാണ് കൊല്ലപ്പെട്ടതും അറസ്റ്റിലായതും. മൂന്നുമാസം മുമ്പ് ശരിയായി ഹിജാബ് ധരിച്ചില്ല എന്നാരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത മഹ്സ അമിനി എന്ന 22 -കാരി കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഈ സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ആരംഭിച്ചത്.
നാല് പ്രതിഷേധക്കാര്‍ക്ക് വധശിക്ഷ വിധിച്ച വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. നാല് പേര്‍ ചെയ്ത കുറ്റങ്ങള്‍ ടെഹ്‌റാനിലെ റെവല്യൂഷണറി കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. അതില്‍ ഒരാള്‍ തന്റെ കാറുപയോഗിച്ച് ഒരു പൊലീസുകാരനെ ഇടിക്കുകയും കൊലപ്പെടുത്തുകയും ചെയ്തു എന്ന കാരണത്താലാണ് അയാളെ വധശിക്ഷയ്ക്ക് വിധിച്ചിരിക്കുന്നത്. രണ്ടാമത്തെയാളുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം കയ്യില്‍ കത്തിയും തോക്കും കരുതി എന്നതാണ്. മൂന്നാമത്തെയാള്‍ ഗതാഗതം തടസപ്പെടുത്തി എന്നും ഭീകരാന്തരീക്ഷം സൃഷ്ടിച്ചു എന്നും പറയുന്നു. നാലാമത്തെയാളുടെ മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം കത്തിയുപയോഗിച്ച് ആക്രമം കാട്ടി എന്നതാണ്.
മനുഷ്യാവകാശ പ്രവര്‍ത്തകര്‍ വധശിക്ഷയെ ശക്തമായി തന്നെ അപലപിച്ചു. ഞായറാഴ്ച മുതല്‍ നോക്കിയാല്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ അഞ്ചുപേരായിരിക്കുകയാണ്. അന്യായമായ വിചാരണകളുടെ ഫലമാണ് ഇത് എന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പറഞ്ഞു.
AA