സൗദിയിൽ‍ റെയിൽ‍വേ ശൃംഖല വിപുലീകരിക്കും; നിക്ഷേപ മന്ത്രി


രാജ്യത്ത് നിക്ഷേപ നിയമത്തിന്റെ കരട് തയ്യാറാക്കൽ‍ നടപടികൾ‍ സജീവമായി നടക്കുകയാണെന്ന് സൗദി നിക്ഷേപ മന്ത്രി ഖാലിദ് അൽ‍ ഫാലിഹ് അറിയിച്ചു. റിയാദിൽ‍ ഇന്നലെ നടന്ന അന്താരാഷ്ട്ര ഖനന സമ്മേളനത്തിൽ‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെ റയിൽ‍വേ ശൃംഖല 14,000 കിലോമീറ്ററിലേക്ക് വ്യാപിപ്പിക്കുമെന്ന് മന്ത്രി എടുത്ത് പറഞ്ഞു. ബിസിനസ് രംഗത്തെ ഏറ്റവും മികച്ച രാജ്യങ്ങളിലൊന്നായി സൗദി മാറുകയാണെന്നും, വാണിജ്യ കോടതികളുമായി ബന്ധപ്പെട്ട് രാജ്യത്തെ നീതിന്യായ വ്യവസ്ഥ നിരവധി പരിഷ്‌കാരങ്ങളിലൂടെ കടന്നുപോയതായും അദ്ദേഹം കൂട്ടിച്ചേർ‍ത്തു. 

രാജ്യത്ത് വാണിജ്യ ആർ‍ബിട്രേഷൻ കേന്ദ്രങ്ങൾ‍ സ്ഥാപിക്കുന്നതിനുള്ള ഒരുക്കങ്ങൾ‍ നടന്നുവരികയാണ്. ജസാൻ‍ നഗരത്തിൽ‍ ഒരു വ്യാവസായിക മേഖല തന്നെ ഏതാണ്ട് പൂർ‍ത്തിയായി വരുന്നതായും അദ്ദേഹം പറഞ്ഞു. കൂടാതെ രാജ്യത്തിന്റെ തെക്കുപടിഞ്ഞാറുള്ള നിരവധി ഖനന മേഖലകളുടെ വികസനപ്രവർ‍ത്തനങ്ങളും സജീവമാണ്. കിങ് അബ്ദുല്ല എക്കണോമിക് സിറ്റി ഉടൻ‍ പ്രത്യേക സാന്പത്തിക മേഖലയായി മാറുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.

You might also like

Most Viewed