മസ്കത്തിൽ നിർമാണം നടക്കുന്ന ഹോട്ടലിന് തീ പിടിച്ചു

നിർമാണം നടക്കുന്ന ഹോട്ടലിന് തീ പിടിച്ചു. മസ്‌കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിലാണ് സംഭവം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു. അഗ്നിശമന സേനാംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല.
വൻ നാശനഷ്ടമാണ് കണക്കാക്കുന്നത്. ഒമ്പത് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കാൻ കഴിഞ്ഞതെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അറിയിച്ചു.
ery6ry