നബിദിനം: 325 തടവുകാർക്ക് മാപ്പ് നൽകി ഒമാൻ സുൽത്താൻ


നബിദിനത്തോടനുബന്ധിച്ച് 325 തടവുകാർക്ക് സുൽത്താൻ ഹൈതം ബിൻ താരിഖ് മാപ്പ് നൽകി. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാരായ ആളുകൾക്കാണ് മാപ്പ് നൽകിയിരിക്കുന്നത്. ഇതിൽ 141പേർ വിദേശികളാണ്. 

കഴിഞ്ഞ വർഷം 328 തടവുകാർക്കായിരുന്നു മാപ്പ് നൽകിയത്. ഇതിൽ 107 വിദേശികളായിരുന്നു.  നബി ദിനം പ്രമാണിച്ച് ഒക്ടോബർ ഒന്പതിന് ഞായറാഴ്ച ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിരുന്നു. സർക്കാർ−സ്വകാര്യ മേഖലകൾക്ക് അന്നേ ദിവസം അവധി ആയിരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

article-image

cjmgv

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed