എസ്. ഹരീഷിന്‍റെ ‘മീശ’യ്ക്ക് വയലാർ അവാർഡ്


വയലാർ‍ അവാർ‍ഡ് പ്രഖ്യാപിച്ചു. എസ്.ഹരീഷിന്‍റെ "മീശ' എന്ന നോവലിനാണ് പുരസ്‌കാരം. ഒരു ലക്ഷം രൂപയും ശിൽ‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം.  സാറാ ജോസഫ് അധ്യക്ഷയായ ജൂറിയാണ് പുരസ്‌കാരം നിർ‍ണയിച്ചത്. 1950നു മുന്പുള്ള കേരളത്തിലെ ജാതീയ വ്യവസ്ഥകളെ ദളിത് പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന നോവൽ‍ ഏറെ ചർ‍ച്ചാവിഷയമായിരുന്നു.

മാതൃഭൂമി ആഴ്ച പതിപ്പിൽ അച്ചടിച്ചുവന്നിരുന്ന നോവൽ വിവാദങ്ങളെ തുടർന്ന് പിൻവലിച്ചിരുന്നു. പിന്നീട് ഡിസി ബുക്ക്സാണ് പുസ്തകം പ്രസിദ്ധീകരിച്ചത്. നേരത്തെ കേരള സാഹിത്യ അക്കാദമി പുരസ്കാരവും, ജെസിബി പുരസ്കാരവും മീശയ്ക്ക് ലഭിച്ചിരുന്നു.

article-image

േബ്േ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed