മഹാരാഷ്‌ട്ര മുഖ്യമന്ത്രിയെ വധിക്കുമെന്നു ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ


മഹാരാഷ്‌ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡയെ വധിക്കുമെന്നു ഭീഷണി മുഴക്കിയ ആൾ അറസ്റ്റിൽ. പൂനെ സ്വദേശി അവിനാശ് വാഗ്‌‌മറെയാണ് അറസ്റ്റിലായത്. ഒരു ഹോട്ടലിൽനിന്നാണ് ഇയാൾ ഫോണിൽ ഭീഷണിസന്ദേശം അയച്ചത്. കുടിവെള്ളത്തിന് അമിത വില ഈടാക്കിയ ഹോട്ടലുടമയെ കുഴപ്പത്തിലാക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നു പോലീസ് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരേയുള്ള വധഭീഷണി അതീവ ഗൗരവത്തോടെയാണ് നോക്കിക്കാണുന്നതെന്ന് ആഭ്യന്തരവകുപ്പിന്‍റെ ചുമതലയുള്ള ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് നേരത്തെ പറഞ്ഞിരുന്നു. ഭീഷണിസന്ദേശം ലഭിച്ചതോടെ മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിക്കുകയും ചെയ്തു.

article-image

cdjfgv

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed