രാകേഷ് ജുൻജുൻവാല അന്തരിച്ചു


ശതകോടീശ്വരനും ആകാശ എയര്‍ വിമാനകമ്പനി ഉടമയുമായ രാകേഷ് ജുന്‍ജുന്‍വാല(62) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. രാജ്യത്തെ പ്രമുഖ ഓഹരി നിക്ഷേപകനും വ്യവസായിയുമാണ് ജുന്‍ജുന്‍വാല. ഇന്ത്യയുടെ വാരന്‍ ബഫറ്റ് എന്നാണ് അദ്ദേഹത്തെ അറിയപ്പെടുന്നത്.രാജ്യത്തെ സമ്പന്നില്‍ 36-ാം സ്ഥാനത്തുള്ള ജുന്‍ജുന്‍വാല കടം വാങ്ങിയ 5000 രൂപയുമായി ഓഹരി കമ്പോളത്തില്‍ ഷെയര്‍ മാര്‍ക്കറ്റിലെ അതികായനായി മാറിയ വ്യക്തിയാണ്.

ജുന്‍ജുന്‍വാലയുടെ പിതാവ് ബോംബൈയിലെ ഇന്‍കം ടാക്‌സ് ഓഫീസില്‍ കമ്മീഷണറായിരുന്നു. സ്വന്തം വിമാനകമ്പനിയുമായി അദ്ദേഹം എത്തുന്നത് 62 -ാം വയസിലാണ്.ജുന്‍ജുന്‍വാലയുടെ കൈവശമുള്ള ഓഹരിയുടെ മതിപ്പ് ഏകദേശം 25,000 കോടിയോളം വരും. അദ്ദേഹത്തിന്റെ ആസ്തി 41,000 കോടിക്ക് മേലെയുമാണ്. ഈ മാസമാണ് അദ്ദേഹം ആകാശ എയര്‍ വിമാന കമ്പനി ആരംഭിച്ചത്. ജുന്‍ജുന്‍വാലയുടെ നിര്യാണത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed