കർണാടകയിൽ കോളജ് പ്രിൻസിപ്പലിന്റെ കരണത്തടിച്ച് എംഎൽഎ


കർണാടകയിൽ കോളജ് പ്രിൻസിപ്പലിനെ ജെഡിഎസ് എംഎൽഎ കരണത്തടിച്ചു. കംപ്യൂട്ടർ ലാബിന്റെ വികസന പ്രവർത്തനങ്ങളെക്കുറിച്ച് വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് ആരോപിച്ചാണ് മർദ്ദനം. ജൂൺ 20ന് മാണ്ഡ്യയിൽ നടന്ന സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. എംഎൽഎയ്‌ക്കെതിരെ വ്യാപക പ്രതിഷേധം ഉയർന്നു കഴിഞ്ഞു.

മാണ്ഡ്യ എംഎൽഎ എം. ശ്രീനിവാസാണ് നൽവാടി കൃഷ്ണരാജ വെടിയാർ ഐടിഐ കോളജ് പ്രിൻസിപ്പലിനെ മർദിച്ചത്. സ്ത്രീയുൾപ്പെടെയുള്ള സഹപ്രവർത്തകരുടെയും പ്രാദേശിക രാഷ്ട്രീയക്കാരുടെയും മുന്നിൽ വച്ചാണ് ജെഡി(എസ്) എംഎൽഎ രണ്ടുതവണ തല്ലുകയും ശകാരിക്കുകയും ചെയ്തത്.

നവീകരിച്ച ഐടിഐ കോളജിന്റെ ഉദ്ഘാടന വേളയിൽ, ലബോറട്ടറിയിലെ പ്രവൃത്തിയെക്കുറിച്ച് പ്രിൻസിപ്പൽ നാഗാനന്ദ് അറിയിക്കാതിരുന്നതാണ് പ്രകോപന കാരണമെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

You might also like

  • Lulu Exhange
  • Lulu Exhange
  • 4PM News

Most Viewed