മേഘാലയിൽ 12 എംഎൽഎമാർ കോൺഗ്രസ് വിട്ട് തൃണമൂലിലേക്ക്


ന്യൂഡൽഹി: മേഘാലയിൽ കോൺഗ്രസ്സിന് വൻ തിരിച്ചടി. മുൻ മുഖ്യമന്ത്രി മുകുൾ സാഗ്മ ഉൾപ്പെടെ 12 എംഎൽഎമാർ കോൺഗ്രസ് വിട്ടു. ഇവർ മമത ബാനർജിയുടെ തൃണമൂൽ കോൺ‍ഗ്രസിൽ ചേർന്നു. മേഘാലയിൽ 17 എംഎൽഎമാരാണ് കോൺഗ്രസിനുണ്ടായിരുന്നത്. കോൺഗ്രസ് എംഎൽഎമാർ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂൽ കോൺഗ്രസാവും.

ദീർഘനാളായി ദേശീയ നേതൃത്വത്തോടുള്ള അതൃപ്തി പ്രകടമാക്കിയ ശേഷമാണ് മുകുൾ സാഗ്മയുടെ കൂറുമാറ്റമെന്നതും പ്രധാനമാണ്.

You might also like

Most Viewed