പൊടിക്കാറ്റ്; കുവൈത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു


കുവൈത്തിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം താത്ക്കാലികമായി നിർത്തിവെച്ചു. പൊടിക്കാറ്റിനെ തുടർന്നാണ് നടപടി കുവൈത്തിലെ സ്‌കൂളുകൾക്ക് കഴിഞ്ഞ ദിവസം അവധി നൽകിയിരുന്നു.

അതേസമയം, സൗദിയിലും പൊടിക്കാറ്റ് വീശിയടിക്കുന്നുണ്ട്. കനത്ത പൊടിക്കാറ്റ് മൂലം ശ്വാസതടസ്സം നേരിട്ട നൂറോളം പേരെ സൗദിയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊടിക്കാറ്റിനെ തുടർന്നുള്ള വാഹാനാപകടങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പൊടിക്കാറ്റ് രാത്രി വരെ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റുള്ള സമയങ്ങളിൽ അലർജി രോഗികളും കുട്ടികളും പ്രായമായവരും പുറത്തിറങ്ങരുതെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിർദ്ദേശം.

You might also like

  • Lulu Exhange
  • Lulu Exhange
  • Lucky
  • 4PM News

Most Viewed