ബിനോയ് വിശ്വം എംപിയെ വാറങ്കൽ‍ പൊലീസ് അറസ്റ്റ് ചെയ്തു


മുതിർ‍ന്ന സിപിഐ നേതാവും സിപിഐ എംപിയുമായ ബിനോയ് വിശ്വം അറസ്റ്റിൽ‍. തെലങ്കാന വാറങ്കലിലെ ഭൂസമരത്തിൽ‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വമടക്കമുള്ള സിപിഐ നേതാക്കളെയും പ്രവർ‍ത്തകരെയും വാറങ്കൽ‍ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകൾ‍ വാറങ്കൽ‍ താലൂക്ക് ഓഫീസ് ഉപരോധിക്കുകയാണ്. 

ഭൂരഹിതർ‍ക്കും ഭവനരഹിതർ‍ക്കും ഭൂമിയും വീടും നൽ‍കുമെന്ന ചന്ദ്രശേഖര റാവു സർ‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സമരം. വാറങ്കലിലെ മട്ടേവാഡയിൽ‍ നിമ്മയ്യ കുളത്തിന് സമീപം സർ‍ക്കാർ‍ ഭൂമി പിടിച്ചെടുത്ത് കുടിലുകൾ‍ കെട്ടി സമരമാരംഭിച്ചത്.

You might also like

  • Straight Forward

Most Viewed