റോഡു പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെച്ച് പുറത്തുപോകണമെന്ന് ഹൈക്കോടതി


കൊച്ചി: റോഡുകളുടെ ശോച്യാവസ്ഥയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരേ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. റോഡു പണിയാൻ അറിയില്ലെങ്കിൽ എൻജിനീയർമാർ രാജിവെച്ച് പുറത്തുപോകണം. കഴിവുള്ള ഒട്ടേറെ ആളുകൾ പുറത്തു നിൽപ്പുണ്ട്. അവർക്ക് അവസരം നൽകണമെന്നും കോടതി പറഞ്ഞു. 

തകർന്ന റോഡുകൾ എത്രയും വേഗം നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ പ്രതി ചേർക്കുമെന്നും കോടതി താക്കീത് നൽകി. കൊച്ചിയിലെ റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച കേസിലായിരുന്നു കോടതിയുടെ പരാമർശം. റോഡ് അറ്റകുറ്റപ്പണികളുടെ വിശദാംശം അറിയിക്കാൻ സർക്കാർ വകുപ്പുകൾക്ക് നിർദേശവും നൽകി.

You might also like

  • Straight Forward

Most Viewed