ഇ​റാ​നി​ൽ ശ​ക്ത​മാ​യ ഭൂ​ച​ല​നം; അ​ഞ്ച് പേ​ർ മ​രി​ച്ചു


തെക്കൻ ഇറാനിൽ ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ ഭൂചലനത്തിൽ അഞ്ച് പേർ മരിച്ചു. 19 പേർക്ക് പരിക്കേറ്റു. റിക്ടർസ്കെയിലിൽ 6.0 രേഖപ്പെടുത്തിയ ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഭൂകമ്പത്തിന്‍റെ പ്രകമ്പനം ഗൾഫ് രാജ്യങ്ങളിലും അനുഭവപ്പെട്ടു.

ഹോർമോസ്ഗൻ പ്രവിശ്യയിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിന് 100 കിലോമീറ്റർ തെക്കുപടിഞ്ഞാറായാണ് ഭൂചലനത്തിന്‍റെ പ്രഭവകേന്ദ്രം. സയേ ഖോസ്റ്റ് ഗ്രാമത്തിലാണ് കൂടുതൽ നാശനഷ്ടങ്ങളുണ്ടായത്. ഹോർമോസ്ഗൻ പ്രവിശ്യയിൽ കഴിഞ്ഞ നവംബറിലും ഭൂകമ്പം ഉണ്ടായിരുന്നു.

You might also like

  • Straight Forward

Most Viewed