ത​ന്നെ വേ​ട്ട​യാ​ടു​ന്ന​തി​നെ​തി​രെ ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​തി​കാ​രം ചെ​യ്യു​മെ​ന്ന് പി.​സി ജോ​ർ​ജ്


പിണറായി വിജയൻ ഭരിച്ച എല്ലാ വകുപ്പിലും  അഴിമതി നടത്തിയിട്ടുണ്ടെന്ന് പി.സി.ജോർജ്.  തന്നെ മനഃപൂർവം പിണറായി വിജയൻ വേട്ടയാടുകയാണ്. ഏഴ് പ്രാവശ്യം എംഎൽഎ ആയിരുന്ന തന്നെ വേട്ടയാടുന്നതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതികാരം ചെയ്യുമെന്ന് പി.സി.ജോർജ് പറഞ്ഞു. പിണറായിയുടെ അഴിമതികൾ എല്ലാം പുറത്ത് കൊണ്ട് വരുമെന്നും അതാണ് തന്‍റെ പ്രതികാരമെന്നും അദ്ദേഹം പറഞ്ഞു. 

സ്വപ്നാ സുരേഷുമായി ഗുഢാലോചന നടത്തിയെന്നതും തനിക്കെതിരെ എടുത്തിരിക്കുന്ന കേസും കള്ളമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed