ബോട്ട് മുങ്ങി 31 കുടിയേറ്റക്കാർ മരിച്ചു


കാലിസ്: ബോട്ട് മുങ്ങി 31 കുടിയേറ്റക്കാർ മരിച്ചു. ബുധനാഴ്ച ഫ്രാൻസിൽ നിന്ന് ഇംഗ്ലണ്ടിലേക്ക് കടക്കുന്നതിനിടെ കാലിസ് തുറമുഖത്തിന് സമീപമാണ് ബോട്ട് മുങ്ങിയത്. കുടിയേറ്റക്കാരുടെ പ്രധാന പാതയായി മാറിയിരിക്കുകയാണ് കാലിസെന്നും ഉണ്ടായിരിക്കുന്നത് വലിയ ദുരന്തമാണെന്നും ഫ്രഞ്ച് അധികൃതർ അറിയിച്ചു. 

ഈ ചാനൽ ഒരു ശ്മശാനമായി മാറാൻ അനുവദിക്കില്ലെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോൺ പറഞ്ഞു. സംഭവത്തിൽ പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിച്ചതായും മാക്രോൺ പറഞ്ഞു.അപകടവുമായി നേരിട്ട് ബന്ധമുണ്ടെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റു ചെയ്തതായി അധികൃതർ അറിയിച്ചു.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed