പഞ്ചാബി നടന്‍ അർമാന്‍ ധാലിവാലിന് നേരെ അമേരിക്കയിൽ ആക്രമണം

പഞ്ചാബി നടന്‍ അർമാന്‍ ധാലിവാലിന് നേരെ ആക്രമണം. അമേരിക്കയിലെ ഗ്രാന്‍ഡ് ഓക്‌സിലെ പ്ലാനറ്റ് ഫിറ്റ്‌നസ് ജിമ്മിൽ വെച്ചായിരുന്നു നടന് നേരെ ആക്രമണം ഉണ്ടായത്. രാവിലെ 9.30 നായിരുന്നു സംഭവം. കത്തികൊണ്ടുള്ള ആക്രമണത്തിൽ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ മുറിവേറ്റ നടന്‍ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ജിമ്മിൽ വർകൗട്ട് ചെയ്യുമ്പോഴായിരുന്നു കത്തിയുമായി അക്രമി അർമാന്‍ ധാലിവാലിനെ ആക്രമിക്കുന്നത്.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്. നടന്‍ അക്രമിയെ കീഴ്‌പ്പെടുത്തുന്നത് വീഡിയോ ദൃശ്യങ്ങളിൽ കാണാന്‍ സാധിക്കും. ആക്രമിച്ചതിൻറെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഗ്രാന്‍ഡ് ഓക്‌സ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
esrts