തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച നടൻ ബാലയെ കാണാൻ ഉണ്ണി മുകുന്ദൻ എത്തി


ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച നടൻ ബാലയെ കാണാൻ ഉണ്ണി മുകുന്ദൻ എത്തി. നിർമ്മാതാവ് ബാദുഷയും ഒപ്പമുണ്ടായിരുന്നു. ഡോക്‌ടർമാരെ കണ്ട ഇരുവരും ബാലയുടെ സ്ഥിതിവിവരങ്ങൾ അന്വേഷിച്ചു. ജീവൻ രക്ഷാമരുന്നുകൾ നൽകിയിട്ടുണ്ടെന്നും, 24 മണിക്കൂർ കഴിഞ്ഞതിന് ശേഷമേ കൂടുതൽ എന്തെങ്കിലും പറയാൻ കഴിയൂ എന്നാണ് ഡോക്ടർമാരിൽ നിന്ന് ലഭിക്കുന്ന വിവരം.

ബാലയുടെ ജ്യേഷ്ഠനും തമിഴിലെ പ്രമുഖ സംവിധായകനുമായ ശിവ കൊച്ചിയിലേക്ക് തിരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ അദ്ദേഹം വന്നതിന് ശേഷമേ അറിയാൻ കഴിയുകയുള്ളൂ.

ഉണ്ണി മുകുന്ദനും, ഞാനും, വിഷ്ണു മോഹനും, സ്വരാജ്, വിപിൻ എന്നിവർ ഇന്ന് അമൃത ഹോസ്പിറ്റലിൽ വന്നു നടൻ ബാലയെ സന്ദർശിച്ചു. ബാല.

ഉദരസംബന്ധമായ രോഗങ്ങളെത്തുടർന്ന് കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്. ചികിത്സയുടെ ഭാഗമായി ഒരാഴ്ച മുൻപും ആശുപത്രിയിൽ ചികിത്സ തേടിയതായി വിവരമുണ്ട്.

article-image

wetet

You might also like

  • Lulu Exhange
  • NEC REMIT

Most Viewed