നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയോട് നീതി നടത്തണമെന്ന് ആവശ്യപ്പെട്ട് ഡബ്ല്യുസിസി


കൊച്ചി

നടിയെ ആക്രമിച്ച കേസിൽ മുഖ്യമന്ത്രിയോട് നീതി നടത്തണമെന്ന് ആവശ്യപ്പെട്ട് മലയാള സിനിമയിലെ വനിതാകൂട്ടായ്‌മയായ ഡബ്ല്യുസിസി. സംഘടനയുടെ ഫേസ്ബുക്ക് പേജിലൂടെയാണ് മുഖ്യമന്ത്രിയോടും സർക്കാരിനോടും ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിന്‍റെ അഞ്ചാം വാർഷികത്തിലേക്ക് കടക്കുന്പോൾ സമഗ്രമായ അന്വേഷണവും തൃപ്തികരമായ വിചാരണയും ഉറപ്പാക്കുന്ന ഇടപെടലാണ് മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് തങ്ങളുടെ സഹപ്രവർത്തക ആവശ്യപ്പെട്ടിരിക്കുന്നതെന്ന് സംഘടന പറയുന്നു. അവൾക്കൊപ്പമെന്ന ഹാഷ്ടാഗും ഫേസ്ബുക്കിൽ നൽകിയിട്ടുണ്ട്.

You might also like

Most Viewed