സ്വർ‍ണക്കടത്ത് കേസ്; എം. ശിവശങ്കറിനെ സർ‍വീസിൽ‍ തിരികയെടുക്കാൻ ശുപാർ‍ശ


തിരുവനന്തപുരം: നയതന്ത്ര സ്വർ‍ണക്കടത്ത് കേസിൽ‍ സസ്‌പെൻഷനിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻ‍സിപ്പൽ‍ സെക്രട്ടറി എം. ശിവശങ്കറിനെ സർ‍വീസിൽ‍ തിരികയെടുക്കാൻ ശുപാർ‍ശ. ചീഫ് സെക്രട്ടറി അധ്യക്ഷനായ ഉന്നതതല സമിതി കഴിഞ്ഞ ദിവസമാണ് ഇക്കാര്യം സർ‍ക്കാരിനോട് ശിപാർ‍ശ ചെയ്തത്. 

സസ്‌പെൻഷൻ കാലാവധി തീർ‍ന്നതോടെയാണ് നടപടി. ശുപാർ‍ശയിന്‍മേൽ‍ അന്തിമ തീരുമാനം മുഖ്യമന്ത്രി ഉടനെടുക്കും.

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed