നവരാത്രി ആഘോഷവും വിദ്യാരംഭവും വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു


ബഹ്റൈനിലെ ശ്രീനാരായണ കള്‍ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു. സെപ്റ്റംബര്‍ 26ന് ആരംഭിക്കുന്ന നവരാത്രി ആഘോഷങ്ങള്‍ ഒക്ടോബർ അഞ്ചിന് വിജയദശമി നാളില്‍ വിദ്യാരംഭത്തോടുകൂടി അവസാനിക്കും. സെപ്റ്റംബര്‍ 26ന് വൈകീട്ട് 7.30ന് പ്രത്യേക പ്രാർഥന, തുടർന്ന് വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. ഒക്ടോബർ മൂന്നിന് ദുർഗാഷ്ടമി നാളിൽ വൈകീട്ട് ആറുമുതൽ പൂജവെപ്പ് ചടങ്ങ് നടക്കും. വിജയദശമി നാളിൽ രാവിലെ ഏഴിന് പൂജയെടുപ്പ് കർമങ്ങൾ ആരംഭിക്കും. ഒക്ടോബർ നാലിന് മഹാനവമി നാളിൽ വൈകീട്ട് 7.30 മുതൽ പ്രത്യേക പ്രാർഥനയും പൂജയും കലാപരിപാടികളും സാംസ്കാരിക സമ്മേളനവും നടക്കും. കേരളത്തിന്റെ മുൻ ചീഫ് സെക്രട്ടറിയും മലയാളം സർവകലാശാലയുടെ പ്രഥമ വൈസ് ചാൻസലറും പ്രശസ്ത കവിയും ഗാന രചയിതാവുമായ കെ.ജയകുമാർ വിജയദശമി ദിനത്തിൽ രാവിലെ 5.30 മുതല്‍ കുരുന്നുകള്‍ക്ക് ആദ്യക്ഷരം കുറിക്കും. 

കൂടുതൽ വിവരങ്ങൾക്കും വിദ്യാരംഭം രജിസ്ട്രേഷനുമായി 39040974, അല്ലെങ്കിൽ 39322860 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിളിച്ച് ചേർത്ത  വാർത്തസമ്മേളനത്തിൽ ചെയർമാൻ സുനീഷ് സുശീലൻ, വൈസ് ചെയർമാൻ സന്തോഷ് ബാബു, ജനറൽ സെക്രട്ടറി വി.ആർ. സജീവൻ, അസി. സെക്രട്ടറി പ്രസാദ് വാസു, ട്രഷറർ ഗോകുൽ കൃഷ്ണൻ, കൾചറൽ സെക്രട്ടറി ഡി. കൃഷ്ണകുമാർ, സ്പോർട്സ് സെക്രട്ടറി അനിയൻ നാണു, ലൈബ്രേറിയൻ വി.കെ. ജയേഷ്, നവരാത്രി കൺവീനർ അജേഷ് കണ്ണൻ, ജോയിന്റ് കൺവീനർ അമ്പിളി ശ്രീധരൻ എന്നിവർ പങ്കെടുത്തു.

article-image

്ിഹരി

You might also like

  • Lulu Exhange
  • Straight Forward

Most Viewed