ജയ് ഭീം - ചർച്ചാ സദസ് സംഘടിപ്പിച്ചു


മനാമ

ടി. എസ്. ജ്ഞാനവേൽ സംവിധാനം ചെയ്ത ജയ് ഭീം എന്ന തമിഴ് സിനിമയെ കുറിച്ച് വെൽഫെയർ അസോസിയേഷൻ ചർച്ചാ സദസ് സംഘടിപ്പിച്ചു.  അടിച്ചമർത്തപ്പെട്ടവരുടെയും ശബ്ദമില്ലാത്തവരുടെയും വേദന ശക്തമായി അവതരിപ്പിക്കുന്ന ജയ്ഭീം, നാട്ടിലെ രാഷ്ട്രീയ നിയമ സംവിധാനങ്ങൾക്ക് സ്വയം പരിശോധന നടത്താൻ വഴിയൊരുക്കുന്ന സിനിമ കൂടിയാണെന്ന് സദസ്സ് വിലയിരുത്തി.  സോഷ്യൽ വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ബദറുദ്ദീൻ പൂവാർ അദ്ധ്യക്ഷത വഹിച്ചു. പങ്കജ് നാഭൻ, ചെമ്പൻ ജലാൽ, സിറാജ് പള്ളിക്കര, ഗഫൂർ മൂക്കുതല, എം. അബ്ദുൽ ഖാദർ, സിറാജുദ്ദീൻ ടി. കെ, വി എൻ മുർഷാദ്, സാജിർ കണ്ണൂർ, അബ്ദുൽ ലത്തീഫ് കടമേരി, ഫൈസൽ, പി. ഷാഹുൽ എന്നിവരും ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. വി.കെ അനീസ് നിയന്ത്രിച്ച ചർച്ച പരിപാടിയിൽ സോഷ്യൽ വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറി മുഹമ്മദ് എറിയാട് സ്വാഗതവും ജലീൽ മുട്ടിക്കൽ നന്ദിയും പറഞ്ഞു.

You might also like

  • KIMS BAHRAIN
  • KIMS BAHRAIN
  • Al Hilal Hospital

Most Viewed