അപരിചിതർക്ക് ഓൺലൈൻ വഴി പണം കൈമാറിയാൽ കടുത്ത നടപടിയെന്ന് അബുദാബി പോലീസ്


അപരിചിതർക്ക് ഓൺലൈൻ വഴി പണം കൈമാറുന്നവർക്ക് ശിക്ഷയുണ്ടാകുമെന്ന് അബുദാബി പൊലീസ് ഓർമിപ്പിച്ചു. ഓൺലൈൻ വഴി യാചനാത്തട്ടിപ്പുകൾ വ്യാപകമായ പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. റമസാനിൽ ജനങ്ങളുടെ സഹായ മനോഭാവം ചൂഷണം ചെയ്ത് പണം തട്ടുന്ന സംഘങ്ങൾ വ്യാപകമാണ്. യുദ്ധത്തിൽ ഭർത്താവിനെ നഷ്ടപ്പെട്ടെന്നും മക്കളെ പോറ്റാൻ വഴിയില്ലെന്നും വിഡിയോ സന്ദേശമയച്ചാണ് ചിലർ രംഗത്തെത്തുന്നത്. ഭാര്യയും മക്കളെയും നഷ്ടമായെന്നും ഭിന്നശേഷിക്കാരാണെന്നും പറഞ്ഞ് മറ്റു ചിലർ. എസ്എംഎസ്, ഇമെയിൽ എന്നിവ വഴിയും സഹായ അഭ്യർഥനകൾ എത്തുന്നുണ്ട്. യാചന അനുവദിക്കില്ലെന്നും പണം നൽകി ഇത്തരക്കാരെ പ്രോത്സാഹിപ്പിക്കരുതെന്നും അബുദാബി പൊലീസ് പറഞ്ഞു. ഭിക്ഷാടനം യുഎഇയിൽ നിയമവിരുദ്ധമാണ്. ഓൺലൈൻ ഭിക്ഷാടനം നടത്തുന്നവർക്ക് 6 മാസം തടവും 50,000 റിയാൽ (10 ലക്ഷം രൂപ) പിഴയുമാണ് ശിക്ഷയെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. പള്ളികൾക്കു സമീപം ഭിക്ഷാടനം നടത്തുന്നവർക്ക് 3 മാസം തടവും 5,000 ദിർഹം (1 ലക്ഷം രൂപ) പിഴയും ശിക്ഷയുണ്ടാകും. വിദേശികളെ ശിക്ഷയ്ക്കുശേഷം ആജീവനാന്ത പ്രവേശന വിലക്ക് ഏർപ്പെടുത്തി നാടുകടത്തും. ഏതെങ്കിലും സംഘടനയുടെ കീഴിലാണ് യാചനയെങ്കിൽ ശിക്ഷ ഇരട്ടിക്കും. ഒരു വർഷം തടവും ഒരു ലക്ഷം റിയാൽ (20 ലക്ഷം രൂപ) പിഴയുമായിരിക്കും ശിക്ഷ.

article-image

334

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • NEC
  • Straight Forward

Most Viewed