ജാര്‍ഖണ്ഡില്‍ മലയാളി സൈനികന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു


ജാര്‍ഖണ്ഡില്‍ മലയാളി സൈനികന്‍ അജ്ഞാത വാഹനമിടിച്ച് മരിച്ചു. തിരുവനന്തപുരം കുടപ്പനക്കുന്ന് സ്വദേശി എം.അരവിന്ദാണ് മരിച്ചത്. അരവിന്ദിനൊപ്പമുണ്ടായിരുന്ന മറ്റൊരു സൈനികന്‍ ഹരിയാന സ്വദേശി ധര്‍മ്മപാലനും അപകടത്തില്‍ മരിച്ചു. ഇരുവരും ജാര്‍ഖണ്ഡ് പത്‌രാതു സിഐഎസ്എഫ് യൂണിറ്റിലെ സൈനികരായിരുന്നു. ചന്തയില്‍ പോയി മടങ്ങിവരുന്നതിനിടെ അജ്ഞാത വാഹനം ഇടിച്ച് വീഴ്ത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം നാട്ടിലെത്തിക്കും.

article-image

dsfdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed