സ്വയം നിയന്ത്രിത വാഹന നിയമം ലംഘിക്കുന്നവർക്ക് ദുബൈയിൽ 500 മുതൽ അര ലക്ഷം ദിർഹം വരെ പിഴ
സ്വയം നിയന്ത്രിത വാഹന നിയമം ലംഘിക്കുന്നവർക്ക് ദുബായിൽ 500 മുതൽ അര ലക്ഷം ദിർഹം വരെ പിഴ ചുമത്താൻ വ്യവസ്ഥ. വേഗപരിധി, ലൈസൻസ്, പ്രത്യേക പാത തുടങ്ങി ഡ്രൈവറില്ലാ വാഹനങ്ങളുമായി ബന്ധപ്പെട്ട സമഗ്ര നിയമത്തിലാണ് ശിക്ഷയെക്കുറിച്ച് വിശദീകരിച്ചത്.
നിർമിത ബുദ്ധി പ്രയോജനപ്പെടുത്തി ദുബായുടെ സ്മാർട്ട് സേവനങ്ങൾ ശക്തമാക്കി നിക്ഷേപം ആകർഷിക്കുകയാണ് ലക്ഷ്യം. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് പുതിയ നിയമം പ്രഖ്യാപിച്ചത്.
ജീവിക്കാനും ജോലി ചെയ്യാനും സന്ദർശിക്കാനുമുള്ള ലോകത്തിലെ ഏറ്റവും മികച്ച നഗരമായി ദുബൈയെ മാറ്റുന്നതിന്റെ ഭാഗമായാണ് പരിഷ്കാരം.
arwar

