യു.എ.ഇയിൽ പ്രായപൂർത്തിയാകാനുള്ള പ്രായം 18 വയസ്സായി കുറച്ചു


ഷീബ വിജയൻ

അബൂദബി: യു.എ.ഇയിൽ സിവിൽ ഇടപാടുകൾക്കുള്ള പ്രായപൂർത്തി പ്രായം 21-ൽ നിന്ന് 18 വയസ്സായി കുറച്ചു. പുതിയ സിവിൽ ഇടപാട് നിയമപ്രകാരം ഹിജ്രി കലണ്ടറിലെ 21 വർഷത്തിന് പകരം ഗ്രിഗോറിയൻ (ഇംഗ്ലീഷ്) കലണ്ടറിലെ 18 വയസ്സാണ് ഇനി മാനദണ്ഡം. ഇതോടെ 18 വയസ്സ് തികഞ്ഞവർക്ക് തങ്ങളുടെ ആസ്തികൾ സ്വന്തമായി കൈകാര്യം ചെയ്യാനും സാമ്പത്തിക ഇടപാടുകളിൽ ഏർപ്പെടാനും നിയമപരമായ അനുമതി ലഭിക്കും.

യുവാക്കളെ ശാക്തീകരിക്കുന്നതിനും സംരംഭകത്വത്തിന് കൂടുതൽ അവസരങ്ങൾ നൽകുന്നതിനുമാണ് ഈ ഭേദഗതി. കൂടാതെ, 15 വയസ്സുള്ളവർക്ക് പ്രത്യേക അനുമതിയോടെ സ്വത്ത് കൈകാര്യം ചെയ്യാനുള്ള അവസരവും നിയമം നൽകുന്നു. മരണം അല്ലെങ്കിൽ പരിക്കുകൾ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾക്ക് പൂർണ്ണമായ പരിരക്ഷ ഉറപ്പാക്കുന്ന വ്യവസ്ഥകളും പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

article-image

asdadsd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed