യുഎഇയിൽ മൂടൽമഞ്ഞ് കനക്കുന്നു; യാത്രാ നിയന്ത്രണം
ഷീബ വിജയൻ
യുഎഇയുടെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന കനത്ത മൂടൽമഞ്ഞ് ജനജീവിതത്തെ ബാധിച്ചു. ദുബൈ, അബുദാബി ഉൾപ്പെടെയുള്ള നഗരങ്ങളിൽ ദൂരക്കാഴ്ച കുറഞ്ഞതിനെത്തുടർന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം റെഡ്, യെല്ലോ അലേർട്ടുകൾ പുറപ്പെടുവിച്ചു. സുരക്ഷ മുൻനിർത്തി അബുദാബി പൊലീസ് മക്തൂം ബിൻ റാഷിദ് റോഡിലെ വേഗപരിധി മണിക്കൂറിൽ 100 കിലോമീറ്ററിൽ നിന്ന് 80 കിലോമീറ്ററായി കുറച്ചിട്ടുണ്ട്. വാഹനമോടിക്കുന്നവർ സുരക്ഷിത അകലം പാലിക്കണമെന്നും ഹസാർഡ് ലൈറ്റുകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു. അബുദാബിയിൽ 15 ഡിഗ്രിയും ദുബൈയിൽ 13 ഡിഗ്രിയുമാണ് ഇന്നത്തെ കുറഞ്ഞ താപനില.
aswassaSa

