വിമാനനിരക്ക് അഞ്ചിരട്ടി വരെ വർധന; പ്രവാസികൾക്ക് ഇരുട്ടടിയായി സീസൺ കൊള്ള
ഷീബ വിജയൻ
ഷാർജ: യു.എ.ഇയിലെ ശൈത്യകാല അവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കാനിരിക്കെ കേരളത്തിൽ നിന്നുള്ള വിമാനയാത്ര നിരക്ക് കുത്തനെ വർധിപ്പിച്ചു. സാധാരണ നിരക്കിനേക്കാൾ നാലും അഞ്ചും ഇരട്ടി വരെയാണ് പല കമ്പനികളും ഈടാക്കുന്നത്. ക്രിസ്മസ് ആഘോഷത്തിനായി നാട്ടിലേക്ക് പോയ പ്രവാസികൾ തിരികെ എത്തുന്ന സമയത്താണ് ഈ നിരക്ക് വർധന.
ജനുവരി അഞ്ചിനാണ് യു.എ.ഇയിൽ വിദ്യാലയങ്ങൾ തുറക്കുന്നത്. നിലവിൽ കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്ന് യു.എ.ഇയിലേക്ക് 1,200 ദിർഹം മുതൽ 4,500 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. കുറഞ്ഞ നിരക്ക് പ്രതീക്ഷിച്ച് മസ്കത്ത് വഴി റോഡ് മാർഗം വരാൻ ശ്രമിച്ചവർക്കും നിരാശയാണ് ഫലം. മസ്കത്തിലേക്കുള്ള നിരക്കും 500 ദിർഹത്തിൽ നിന്ന് 900 ദിർഹമായി ഉയർന്നു. വലിയ തുക നൽകി ടിക്കറ്റ് എടുക്കേണ്ടി വരുന്നത് സാധാരണക്കാരായ പ്രവാസികളെയും സ്കൂൾ ജീവനക്കാരെയും സാരമായി ബാധിച്ചിരിക്കുകയാണ്.
adfssad
