പുതിയ 1000 ദിര്‍ഹം കറന്‍സി പുറത്തിറക്കി യുഎഇ

പുതിയ 1000 ദിര്‍ഹം കറന്‍സി നോട്ട് യു.എ.ഇ സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കി. പോളിമര്‍ ഉപയോഗിച്ച് നിര്‍മിച്ച നോട്ടുകള്‍ ഏപ്രില്‍ 10 മുതല്‍ ബാങ്കുകളിലും എക്സ്ചേഞ്ച് ഹൗസുകളിലും ലഭ്യമായിത്തുടങ്ങും.
യു.എ.ഇയുടെ ആഗോള നേട്ടങ്ങളെ പ്രതിഫലിപ്പിക്കുന്ന സാംസ്കാരിക, വികസന ചിഹ്നങ്ങളുടെ ചിത്രങ്ങള്‍ നോട്ടില്‍ ഉപയോഗിച്ചിട്ടുണ്ട്. ബഹിരാകാശ പര്യവേക്ഷണത്തിന്‍റെയും അല്‍ബറക ആണവ നിലയത്തിന്‍റെയും ചിത്രങ്ങള്‍ ഇരു ഭാഗങ്ങളിലുമായി ചേര്‍ത്തിട്ടുണ്ട്.
യു.എ.ഇ രാഷ്ട്രപിതാവ് ഷെയ്ഖ് സായിദ് ബിന്‍ സുല്‍ത്താന്‍ ആല്‍ നഹ്യാന്‍ 1974ല്‍ നാസ അധികൃതരുമായി ചര്‍ച്ച നടത്തുന്ന ചിത്രത്തിന് സമീപത്തായാണ് ബഹിരാകാശ പര്യവേക്ഷണത്തെ സൂചിപ്പിക്കുന്ന ചിത്രം ഉള്‍പ്പെടുത്തിയത്. നേരത്തേ പ്രചാരത്തിലുള്ള 1000 ദിര്‍ഹം നോട്ടിന്‍റെ നിറം തന്നെയാണ് പുതിയതിനും നല്‍കിയിട്ടുള്ളത്. ആളുകള്‍ക്ക് തിരിച്ചറിയാന്‍ എളുപ്പമാകുന്നതിനാണ് നിറം നിലനിര്‍ത്തിയത്.
sets